“
ഞാൻ അവളെ വെയിൽ വെളിച്ചത്തിന്റെ ഉടുപുടവ അണിയിച്ചു. പൂക്കളുടെ സൗന്ദര്യവും സുഗന്ധവും കൊടുത്തു. ആകാശനീലിമയിലൂടെയും വനാന്തരംഗത്തിലെ ഹരിതദലമർമ്മരങ്ങളിലൂടെയും അവളുമായി സംവദിച്ചു. കിളികൾ
എന്റെ പ്രണയഗാനം പാടിക്കേൾപ്പിച്ചു.
എന്നിട്ടും അവൾ അറിഞ്ഞില്ല! ആഴക്കടലിനേക്കാൾ അഗാധമായിരുന്നു എന്റെ പ്രണയം. ഏറ്റവും വലിയ മോഹത്തെക്കാൾ വലിയതായിരുന്നു എന്റെ ഇഷ്ടം.
”
”