“
നിസ്സാരയായ ഭൂമിയുടെ സത്തയാകാനുള്ള നിന്റെ അധമ മോഹം ഉപേക്ഷിക്കാത്തതിന് നിനക്കുള്ള ശിക്ഷ ആരംഭിച്ചരിക്കുന്നു. സൂര്യ സ്പർശമുള്ള പകലുകളിൽ ഇനി നീയില്ല. പകലുകൾ നിന്നിൽ നിന്ന് ചോർത്തി കളഞ്ഞിരിക്കുന്നു. ചന്ദ്രസ്പർശമുള്ള രാത്രികളും...! നിനക്കിനി ആകെയുള്ളത് ഈ ഒരു രാത്രി മാത്രം. ഈ രാത്രിയുടെ പതിനേഴാമത്തെ കാറ്റ് വീശാൻ തുടങ്ങുബോൾ നീ ഈ ഭൂമിയിൽ നിന്ന് യാത്രയാവും...! ഒരിക്കലും തിരിച്ചു വരാനാകാത്ത യാത്ര. ഒന്നിനും നിന്നെ തിരിച്ചു വിളിക്കാൻ ആവില്ല.....!
പദ്മരാജൻ -
”
”
P. Padmarajan (Padmaraajante Priyappetta Thirakkathakal)