Mt Vasudevan Quotes

We've searched our database for all the quotes and captions related to Mt Vasudevan. Here they are! All 18 of them:

ആരാണ് എന്നെ വരിഞ്ഞുകെട്ടി കയത്തിലിട്ടത് എന്ന ചോദ്യത്തിന് 'ശത്രു' എന്നുമാത്രം പറഞ്ഞപ്പോൾ അയാൾ ഉപദേശിച്ചു 'ശത്രുവിനോടു ദയ കാട്ടരുത്. ദയയിൽ നിന്ന് കൂടുതൽ കരുത്ത് നേടിയ ശത്രു വീണ്ടും നേരിടുമ്പോൾ അജയ്യനാവും. അതാണ് ഞങ്ങളുടെ നിയമം. മൃഗത്തെ വിട്ടുകളയാം. മനുഷ്യന് രണ്ടാമതൊരവസരം കൊടുക്കരുത്
M.T. Vasudevan Nair (രണ്ടാമൂഴം | Randamoozham)
കൊടുങ്കാറ്റുകളെ ചങ്ങലയ്ക്കിട്ട് നടക്കുന്ന ദേവാ, ഇവിടെ ഞാനുണ്ട്.അവിടുത്തെ മകനായ അഞ്ചുവയസ്സുള്ള ഒരുണ്ണി.(ഭീമൻ)
M.T. Vasudevan Nair (രണ്ടാമൂഴം | Randamoozham)
കുരുവംശത്തിലെ പുരുഷന്മാർ മുഴുവൻ സ്ത്രീകളുടെ കണീര് കണ്ട് രസിച്ചവരാണ്.എനിക്കറിയാം ....(ഗാന്ധാരി )
M.T. Vasudevan Nair (രണ്ടാമൂഴം | Randamoozham)
കടം വീട്ടാന്‍ പലതും ബാക്കിയിരിക്കേ ആചാര്യനായാലും പിതാമഹനായാലും ഭീമന് ജയിച്ചേ പറ്റൂ...
M.T. Vasudevan Nair (രണ്ടാമൂഴം | Randamoozham)
ശത്രുവിനോടു ദയ കാട്ടരുത് . ദയയില്‍ നിന്നു കൂടുതല്‍ കരുത്തുനേടിയ ശത്രു വീണ്ടും നേരിടുമ്പോള്‍ അജയ്യാനാവും . മൃഗത്തെ വിട്ടുകളയാം. മനുഷ്യന് രണ്ടാമതൊരവസരം കൊടുക്കരുത്.
M.T. Vasudevan Nair (രണ്ടാമൂഴം | Randamoozham)
നിങ്ങളൊരുമിച്ചു നിന്നാൽ ഹസ്തിനപുരത്തിന് കപ്പം തന്ന് കാൽ വണങ്ങാത്ത ഒരു രാജാവും ലോകത്തിലുണ്ടാവില്ല. അതേതെങ്കിലും ആചാര്യൻ നിങ്ങളെ പഠിപ്പിക്കുന്നുണ്ടോ?............ശവം വീണു കാണാൻ കൊതിക്കുന്ന കൂളികൾ പല വേഷത്തിൽ ഈ കൊട്ടാരത്തിൽ കയറിയിറങ്ങുന്നുണ്ട്‌. ജ്യോതിഷക്കാരായിട്ടും ഋഷിമാരായിട്ടും. നിങ്ങൾ ഒരുമ്മിച്ചു കഴിയേണ്ടവരാണ്. അതു മാത്രം അവർ പറഞ്ഞുതരില്ല...(ഗാന്ധാരി )
M.T. Vasudevan Nair (രണ്ടാമൂഴം | Randamoozham)
Time punishes those who stray from the path of dharma. Console yourself with the belief that this is the will of God.
M.T. Vasudevan Nair (Bhima Lone Warrior)
ബീജം ഏറ്റുവാങ്ങുന്ന ഗര്‍ഭപാത്രങ്ങള്‍, വിത്തുവിതയ്ക്കാന്‍ മാത്രമായ വയലുകള്‍, പിന്നെ എന്തെല്ലാം! നിങ്ങള്‍ ഈ സ്ത്രീയെ കണ്ടില്ല.എന്‍റെ അമ്മയെ!
M.T. Vasudevan Nair (രണ്ടാമൂഴം | Randamoozham)
വരണം. മധുപര്‍ക്കം കഴിഞ്ഞേയുള്ളൂ കൂട്ട വധം. ഇന്നു ഭീമന് അമൃതേത്താണ്!
M.T. Vasudevan Nair (രണ്ടാമൂഴം | Randamoozham)
ആദ്യം വീഴുന്ന മൃഗം, ആദ്യം കൊല്ലുന്ന ശത്രു, ആദ്യം അനുഭവിക്കുന്ന പെണ്ണ് ഇതൊക്കെ ആണിന് എന്നും ഓര്‍മിക്കാനുള്ളതാണ്.
M.T. Vasudevan Nair (രണ്ടാമൂഴം | Randamoozham)
ആചാര്യന്‍മാര്‍ സ്ത്രീശരീരത്തിനു പാഠഭേദങ്ങള്‍ പറയണമെന്ന് തോന്നിയ മുഹൂര്‍ത്തം. ഈ അഗ്നിക്ക് ഏഴല്ല ജ്വാലകള്‍, എഴുപത്. എഴുപതല്ല അയുതം. ഹോതാവ് ദ്രവ്യവും ഹോത്രവും ചാരവുമായി മാറാന്‍ ഇവിടെ കൊതിക്കുന്നു.
M.T. Vasudevan Nair (രണ്ടാമൂഴം | Randamoozham)
സൂതരെ, മാഗതരെ, അതുകൊണ്ട് കുരുവംശത്തിൻറെ ഗാഥകൾ നമ്മുക്കിനിയും പാടാം. കുരുവിനെയും കുരുപുത്രൻ പ്രതീപനെയും വാഴ്ത്താം. പ്രതീപപുത്രൻ ശാന്തുനുവിനെയും വാഴ്ത്താം. നമ്മുക്ക് ഗംഗയെ വാഴ്ത്താം. പിറവിയും പ്രേമവും പാപവും മരണവും കണ്ട വിഷ്നുപദോദ്ഭവയായ ഗംഗയെ വാഴ്ത്താം. ഗംഗയിൽ ശാന്തുനുവിനുണ്ടായ അതിവിഖ്യാതപുത്രൻ, വ്രതകാഠിന്യം കൊണ്ട് ദേവകളെ കൂടി അമ്പരപ്പിച്ച മഹാപുരുഷൻ ഭീഷ്മരെ വാഴ്ത്താം. മത്സ്യഗന്ധിയിൽ ശാന്തുനുവിനു പിറന്ന വിചിത്രവീര്യനെ വാഴ്ത്താം. വിചിത്രവീര്യക്ഷേത്രങ്ങളിൽ കൃഷ്ണദ്വൈപായനനിയോഗത്തിൽ പിറന്ന ദൃതരാഷ്ട്രരേയും പാണ്ഡുവിനെയും വാഴ്ത്താം. കൃഷ്ണദ്വൈപായനൻ ദാസിക്ക് കനിനേകിയ ധർമ്മതുല്യൻ വിദുരരെ വാഴ്ത്താം. പിന്നെ നമ്മുക്ക് യുധിഷ്ടരനെ വാഴ്ത്താം . ചന്ദ്രവംശത്തിലെ സംവരണന് സൂര്യപുത്രി തപിയിലുണ്ടായ കുരുവിനെ നമ്മുക്ക് വാഴ്ത്താം . തോഴരെ സൂര്യവംശമഹിമകൾ നമ്മുക്കിനിയും പാടാം.
M.T. Vasudevan Nair
രാത്രിയുടെ തണുത്തുറഞ്ഞ നിശ്ശബ്ദതയിൽ ആ ചങ്ങലകിലുക്കം തുടർച്ചയായി പോറലുണ്ടാക്കി. (p.48/150)
M.T. Vasudevan Nair (ഇരുട്ടിന്റെ ആത്മാവ്‌ | Iruttinte Athmavu)
എനിക്ക് നിങ്ങളെ ഇഷ്ടമാണ് . കാരണമൊന്നുമില്ല." "ഓ, പരിഭ്രമിക്കാനൊന്നുമില്ല. വഴിയിൽ തടഞ്ഞുനിർത്തില്ല, പ്രേമലേഖനമെഴുതില്ല. ഒന്നുംചെയ്യില്ല. ഒരു ബന്ധവും സങ്കല്പിക്കാതെ... വെറുതെ... എനിക്കു നിങ്ങളെ ഇഷ്ടമാണ്.
M.T. Vasudevan Nair (മഞ്ഞ് | Manju)
ആര് ആരെ ആദ്യം വീഴ്ത്തുന്നു എന്നതായിരുന്നു കാര്യം. വധത്തിന്‍റെ ന്യായവും അന്യായവും ക്ഷത്രിയര്‍ അന്വേഷിക്കേണ്ടതില്ല. യുദ്ധത്തില്‍ കൊല്ലുന്നത് ധര്‍മ്മം. മരിച്ചാലും പുണ്യം. ആദ്യത്തെ കൊലയുടെ ചോരപ്പാടുകള്‍ കഴുകി തനിയെ നിന്നപ്പോള്‍ ജേതാവിന്‍റെ അഹങ്കാരമായിരുന്നില്ല മനസ്സില്‍. വ്യക്തമല്ലാത്ത ഒരസ്വസ്ഥത അത്തിക്കായ്ക്കകത്തെ മക്ഷിക പോലെ മനസ്സില്‍ ഇഴഞ്ഞു നടന്നു.
M.T. Vasudevan Nair (രണ്ടാമൂഴം | Randamoozham)
Everyone who was born had to die; those who died would be reborn again. The killer and the slain: these were terms that had no meaning. The soul could never be destroyed. The soul discards a worn-out body for a new one as human beings discard old clothes for new, said Krishna, and there was nothing in this to grieve about.
M.T. Vasudevan Nair (Bhima Lone Warrior)
സേതൂന്ന് എന്നും ഒരാളോടെ ഇഷ്ടേംണ്ടായിരുന്നുള്ളൂ... സേതുന്നോട് മാത്രം.....
M.T. Vasudevan Nair (കാലം | Kaalam)
He stood by Draupadi, who had lost her balance and fallen on the scorched earth, among the thorny bushes. Her shoulder-bones twitched as she lay with her lips pressed to the earth, her breath faint. He knelt down beside her. Withdrawing the hand that had shot forward to touch her shoulder, he called: ‘Draupadi!’ Draupadi’s exhausted form stirred. She sat up with an effort. Bhima saw with relief that her eyes, which had first wandered all around as if seeing nothing, were gradually becoming clearer. But he saw only disappointment reflected in them. Yudhishtira and Arjuna had not waited for her. No one had waited. He repeated, ‘I am here.’ Her eyes became hard, then grew moist. They followed those who had gone ahead, into the emptiness of the desert. She saw no one. The wind had erased even the footprints of those who had gone that way in search of eternal peace. She looked at Bhima, who stood bewildered, not knowing what to do for her. He saw the silent questions that crowded her eyes. Her lips moved. But he could not make out the words she managed to speak. He longed to know whether they expressed gratitude, or were a prayer, or whether they asked for forgiveness. Or were they a curse on those who had gone away? He waited for her lips to move again. A prayer took shape in his mind: say something, for the last time, say something. Just once. Once again, Draupadi’s tired head slipped down. Somewhere in front of them, could he hear the sound of the wheels of the heavenly chariot approaching to welcome Yudhishtira? Somewhere very far away? What he actually heard, however, was from the distant past. Chariot wheels rolling over palace courtyards, forest paths, the battlefield … Bhima sat down sorrowfully, waiting for her eyes to open, gazing steadily at her. Then he smiled.
M.T. Vasudevan Nair (രണ്ടാമൂഴം | Randamoozham)