Gr Indugopan Quotes

We've searched our database for all the quotes and captions related to Gr Indugopan. Here they are! All 3 of them:

അല്ലെങ്കില്‍ത്തന്നെ ലോകത്ത് മരപ്പണിക്ക് ഏറ്റവും വഴങ്ങിക്കൊടുക്കുന്ന മരമാണ് ചന്ദനം; ലോഹങ്ങളില്‍ സ്വര്‍ണമെന്നതുപോലെ. രണ്ടിന്‍റെയും നിറവും ഒന്നുതന്നെ, മഞ്ഞ. മണമുള്ള സ്വര്‍ണമാണ് ചന്ദനം. (മറിച്ച് ദുര്‍ഗന്ധമുള്ള മറ്റൊരു മഞ്ഞയുണ്ട്- വിസര്‍ജ്യം. ആ വൈരുധ്യം ഈ പുസ്തകത്തിന്‍റെ സത്തയാണ്- സത്തും സത്തു പോയതും.)
G.R. Indugopan (Vilayath Budha | വിലായത്ത് ബുദ്ധ (Malayalam Edition))
ജയന്‍ ഇങ്ങനൊരു ഡയലോഗും പറഞ്ഞുതന്നു: ഷാങ്ഹായിയിലും ടോക്കിയോയിയിലുമുള്ള ശതകോടീശ്വരന്മാരുടെ ഭവനത്തില്‍, ധ്യാനബുദ്ധനായി പതിനായിരം കൊല്ലം ഇരിക്കേണ്ടതാണ്, ഈ വിലായത്ത് ബുദ്ധ. അല്ലാതെ ഭാസ്കരന്‍ സാറേ, ഗുരുവായൂര്‍ ദേവസ്വത്തില്‍ പോയി നിത്യേന ഉരഞ്ഞ് അരഞ്ഞുതീരേണ്ട ഒന്നല്ല അങ്ങയുടെ ചന്ദനം.
G.R. Indugopan (Vilayath Budha | വിലായത്ത് ബുദ്ധ (Malayalam Edition))
അങ്ങനെ ചുമ്മാതങ്ങ് മാനസാന്തരം വരേണ്ട ഉരുപ്പടിയൊന്നുമല്ല മനുഷ്യന്‍. ബുദ്ധന്‍ രാജാവല്ലാരുന്നോ. അയാള്‍ക്കാകും. നമ്മള് കഷ്ടപ്പെട്ട് പടവെട്ടിയാ സാറേ മുന്നോട്ടു പോകുന്നത്.
G.R. Indugopan (Vilayath Budha | വിലായത്ത് ബുദ്ധ (Malayalam Edition))