Fr Boby Jose Kattikad Quotes

We've searched our database for all the quotes and captions related to Fr Boby Jose Kattikad. Here they are! All 13 of them:

വ്യക്ഷം മനുഷ്യനോട് സങ്കടപ്പെട്ടു: എത്രയോ വർഷങ്ങളായി എത്രയോ ചില്ലവെട്ടി എത്ര കുരിശുകൾ നിങ്ങൾ ഞങ്ങളിൽ നിന്ന് രൂപപ്പെടുത്തി, എന്നിട്ടും ഇനിയും നിങ്ങളിൽ നിന്നൊരു ക്രിസ്തു ഉണ്ടാകാഞ്ഞതന്തെ?
ബോബി ജോസ് കട്ടികാട് | Bobby Jose Kattikadu (Nilathezhuth | നിലത്തെഴുത്ത്)
സ്വതന്ത്രനാണു ഞാനെന്നൊക്കെ പറയുന്നതിൽ വാസ്തവത്തിൽ എന്തുകഴമ്പുണ്ട്? എത്രയോ മുൻ വിധികളുടെ അദ്രശ്യ ചരടുകളാൽ നിയന്ത്രിക്കപ്പെടുന്ന പാവക്കുത്തുകള്ളിലെ നിസ്സഹായരായ പാവകളെപ്പൊലെയാണു പലപ്പോഴും നമ്മൾ.
ബോബി ജോസ് കട്ടികാട് | Bobby Jose Kattikadu (Sanchariyude Daivam|സഞ്ചാരിയുടെ ദൈവം)
എത്രകോടി മനുഷ്യര്‍ വാഴുന്ന ഭൂമിയാണിത്. ഇതില്‍ നിങ്ങള്‍ക്കാരുമില്ലാ എന്നു കരയരുത്. അങ്ങനെ കരുതുന്നുണ്ടെങ്കില്‍ വിശ്വമാനവികതയുടെ ഹൃദയത്തെയാണ് നിങ്ങള്‍ ചോദ്യം ചെയ്യുക. ആരോ ഉണ്ട്... ജീവിതവുമായി നിങ്ങളെ ബന്ധിപ്പിക്കുന്ന അദൃശ്യമെങ്കിലും ദൃഢമായ ഏതോ കണ്ണി. എത്ര ദൂരെയായാലും സ്നേഹത്തിന്റെ കാന്തികഹൃദയത്തിലേക്ക് ചേര്‍ത്തു നിര്‍ത്തുന്ന ഒരു കണ്ണി...
ബോബി ജോസ് കട്ടികാട് | Bobby Jose Kattikadu
ഭൂമിയിലേക്കുവച്ച്‌ ഏറ്റവും നല്ല കുശലമെന്താണ്‌, വല്ലതും കഴിച്ചോ! ഇരുപതു രൂപയുണ്ട്‌ കൈയിൽ. തെരുവിന്റെ അങ്ങേയറ്റത്ത്‌ ഒരു കടയുണ്ട്‌. അവിടെ ഇപ്പോഴും കഞ്ഞിയും പയറും പന്ത്രണ്ടു രൂപയ്ക്ക്‌ കിട്ടും. നിങ്ങളെന്താ കഴിക്കാത്തത്‌! വേണ്ട നീ കഴിക്കുന്നത്‌ നോക്കിയിരിക്കുമ്പോൾത്തന്നെ കണ്ണും വയറുംനിറഞ്ഞു.
ബോബി ജോസ് കട്ടികാട് | Bobby Jose Kattikadu
ദൈവം നമ്മുടെ ശാഠൃങ്ങല്കും ധാരണകല്കും മുകളിലെവിടെയോ ആണ് . ഇതാണ് ദൈവം എന്ന് പറയരുത് . ഇതല്ല ദൈവം എന്ന് പറയുക കുറേകൂടി എളുപ്പമാണ് . അതുകൊണ്ടാണല്ലോ എന്താണ് ദൈവം എന്ന് ചോദിക്കുമ്പോള് ‍ ' നേതി - നേതി ' ( ഇതല്ല - ഇതല്ല ദൈവം ) എന്ന് ആര്ഷഭാരതം ചൊല്ലിക്കൊടുക്കുനത് . പരമാവധി നിനക്ക് പറയാവുന്നത് ' ഇതുകൂടിയാണ് ദൈവം ' എന്നുമാത്രം . അതിനപ്പുറമായ ശാ ഠൃങ്ങള് ‍ ദൈവനിന്ദകള് ‍ ആണ്.
ബോബി ജോസ് കട്ടികാട് | Bobby Jose Kattikadu (Hridayavayal | ഹൃദയവയല്‍)
സങ്കടങ്ങളുടെ ഗേത്സമെനിയില്‍ ഓരോരുത്തരും എന്നും ഒറ്റയ്ക്കായിരുന്നു.ദുഖങ്ങളെ സൌഹൃദങ്ങള്‍ കൊണ്ട് നേരിടാനയെക്കുമെന്നു ക്രിസ്തു പോലും ഒരു മാത്ര വിചാരിചിട്ടുണ്ടാകും . എന്നിട്ടും മൂന്നാവര്‍ത്തി തൊട്ടുണര്‍ത്തി യിട്ടും വീണ്ടും അവര്‍ നിദ്രയിലേക്ക് വഴുതിയപ്പോള്‍ പിന്നെ ക്രിസ്തുവിന്റെ ഹൃദയം ആകാശങ്ങളിലേക്ക് ഏകാഗ്രമായി.ധ്യാനത്തെ യും സ്നേഹത്തെയും മുറിച്ചു കടന്ന ഒരാള്‍ കൃപയുടെ ശ്രീ കോവിലില്‍ എത്തി നിലവിളിക്കുന്നു--ആബ്ബാ!!
ബോബി ജോസ് കട്ടികാട് | Bobby Jose Kattikadu (Nilathezhuth | നിലത്തെഴുത്ത്)
ആദ്യമായി കണ്ട മദര്‍ തെരേസയുടെ, ചിത്രം ഒരു കുട്ടിയില്‍ എന്തു കൗതുകമുണ്ടാക്കാന്‍ … ആ മുഖത്ത് നോക്കിയിരുന്നപ്പോള്‍ തോന്നിയ സാദൃശ്യത ഇതാണ്- വേനല്‍ ചൂടില്‍ വിണ്ടുകീറിയ കുട്ടനാട്ടിലെ ഒരു പാടം പോലെ. അങ്ങനെ പറയുവാന്‍ ധൈര്യവും കാട്ടി. പിന്നെയതിനെയോര്‍ത്ത് നാവില്‍ വരക്കുകയും, വരപ്പിക്കുകയും ചെയ്ത കുരിശടയാളങ്ങള്‍ക്ക് കണക്കില്ല. പിന്നീടാണ് വിണ്ടുകീറിയ ഈ മുഖത്തിനു പിന്നില്‍ കരുണയുടെ പുഴകള്‍ മുറിയാതെ ഒഴുകുന്നുവെന്നും, അതിനുംമേലേ ദൈവകൃപയുടെ സൂര്യന്‍ സദാ തെളിഞ്ഞു നില്‍ക്കുന്നതുമൊക്കെ കാണാന്‍ മനസ്സ് പരുവപ്പെട്ടത്
ബോബി ജോസ് കട്ടികാട് | Bobby Jose Kattikadu
ഇവന്‍ എന്‍റെ പ്രിയപുത്രനാകുന്നു, ഇവനില്‍ ഞാന്‍ സംപ്രീതനായിരിക്കുന്നു. " ഈ വചനത്തിന്‍റെ ആദ്യഭാഗം ഓരോ പുലരിയിലും മനസ്സിനോടു പ്രാര്‍ഥനാപൂര്‍വ്വം മന്ത്രിക്കേണ്ടതാണ്. ഞാൻ ദൈവത്തിന്‍റെ പ്രിയങ്കരനാണെന്ന സുവിശേഷം. ഇവനില്‍ ഞാന്‍ സംപ്രീതനായെന്ന രണ്ടാം പാദം കേൾക്കുന്നുണ്ടൊയെന്നു സ്വയം ധ്യാനിക്കേണ്ടത് രാത്രിയിലും. കിടക്കയിലെക്കു മടങ്ങുബോൾ ഈ രണ്ടുസ്വരങ്ങളും എല്ലാവർക്കും കേൾക്കാൻ കഴിയട്ടെ. സഞ്ചാരിയുടെ ദൈവം ഫാ.ബോബി ജോസ് കട്ടികാട്
ബോബി ജോസ് കട്ടികാട് | Bobby Jose Kattikadu (Sanchariyude Daivam|സഞ്ചാരിയുടെ ദൈവം)
കൌതുകകരമായ ഒരു നിരീക്ഷണം ഇതാണ്.ഭാരതീയ ചാതുര്‍വര്‍ണ്യത്തിന്റെ പാടങ്ങള്‍ ഉപയോഗിച്ചാല്‍ ക്രിസ്തുവിന്റെതു ഏതു വര്‍ണം ? പിറവികൊണ്ടു ക്ഷത്രിയന്‍ -ദാവിദിന്റെ വംശത്തില്‍ ജനിച്ചവന്‍.തൊഴിലുകൊണ്ട് വൈശ്യന്‍ .സംസര്‍ഗം കൊണ്ട് ശൂദ്രന്‍ - വിജാതിയരുടെയും ചുങ്കക്കാരുടെയും ചങ്ങാതി .ധ്യാനം കൊണ്ടും ബലികൊണ്ടും പുരോഹിതന്‍ . ഒരേസമയം നിന്നിലുണ്ടാകണം ഈ ചതുര്മാനങ്ങള്‍ .തോല്‍ക്കുന്ന യുദ്ധങ്ങളില്‍ ഏര്‍പ്പെടുന്ന പോരാളി ,വിയര്‍പ്പുകൊണ്ട് മാത്രം അപ്പം ഭക്ഷിക്കുന്ന പണിയാളന്‍,ഭ്രഷ്ട് അനുഭവിക്കുന്നവരുടെയും , വിളുബില്‍ വസിക്കുന്നവരുടെയും ചങ്ങാതി .
ബോബി ജോസ് കട്ടികാട് | Bobby Jose Kattikadu
ഹൃദയത്തിനു നാലറകള്‍ ഉണ്ടെന്നു പറഞ്ഞിട്ടുണ്ട്.സ്ത്രീ ഹൃദയത്തിന്റെ നാലറകളില്‍ ഓരോ ബിംബങ്ങള്‍ സൂക്ഷിക്കുന്നു എന്ന് എനിക്ക് തോന്നുന്നു. ഒന്നാമത്തെ അറയില്‍ ഒരമ്മയെ,രണ്ടില്‍ ഒരു പെങ്ങള്‍,മൂന്നില്‍ ഒരു സഖി,നാലില്‍ ഒരു സന്യാസിനി... അഭയമായി മാറുമ്പോള്‍ അവളമ്മയായ്‌ മാറുന്നു.അമ്മയുടെ വിരല്‍ തുമ്പുകള്‍ വിട്ടോടിയ അനാഥരായ പൈതങ്ങളുടെ ഭൂമിയാണിത്.ടോയ് കാറുകളെക്കാള്‍ പാവകളെ ഒരു പെണ്കുട്ടി സ്നേഹിച്ചു തുടങ്ങുന്നത് വെറുതെയല്ല! കാത്തു നില്‍ക്കുമ്പോള്‍ അവള്‍ പെങ്ങളാകുന്നു.പെങ്ങളാകുന്നത് നിസ്വാര്‍ഥമായ ജന്മത്തിന്റെ രാഖി ചരടിലാണ്.എ.അയ്യപ്പന്‍റെ വരികള്‍ :"ഇനി നമുക്കൊരു ജന്മമുണ്ടെങ്കില്‍ ,നാം ഒരേ വൃക്ഷത്തില്‍ ജനിക്കണം.ആനന്ദത്താലും ദുഖത്താലുംകണ്ണ് നിറഞ്ഞ ഒരു പെങ്ങളില എനിക്ക് വേണം." എന്തും പൊറുക്കുന്ന, എല്ലാം മനസിലാക്കുന്ന ,വേളയില്‍ സഖിയെന്ന സൈക്കിക്‌ -നീഡ് ആവുന്നു.ഭാര്യയെന്നോ കാമിനിയെന്നോ കൂട്ടുകാരിയെന്നോ അവളെ വിളിച്ചു കൊള്‍ക...വാഴ്വിലെ അവസാനിക്കാത്ത യാത്രയില്‍ സ്നേഹത്തിന്റെയും കരുത്തിന്റെയും പാഥേയം പൊതിഞ്ഞു കെട്ടി നില്‍ക്കുന്നവള്‍ . പ്രാര്‍ത്ഥനാപൂര്‍വ്വം നില്‍ക്കുമ്പോള്‍ അവള്‍ ഒരു സന്യാസിനിയെ പോലെ നിര്‍മ്മലയാവുന്നു.സിദ്ധാര്‍ത്ഥന്‍മാര്‍ക്ക്‌ വെളിപാടിന്റെ ബോധി വൃക്ഷമാവുന്നു.മറ്റാര്‍ക്കോ വേണ്ടി പ്രിയമുള്ളതെന്തോ ത്യെജിക്കുമ്പോള്‍ ജീവിതമവള്‍ക്കൊരു ബലിയാവുന്നു
ബോബി ജോസ് കട്ടികാട് | Bobby Jose Kattikadu (Sanchariyude Daivam|സഞ്ചാരിയുടെ ദൈവം)
ക്രിസ്തുവിനെ പോലെ രക്ത ബന്ധങ്ങള്‍ക്ക് പുറത്തേക്ക് നീണ്ടു നില്‍ക്കുന്ന കര്‍മ്മ ബന്ധങ്ങളുടെ ശിഖരങ്ങളെ ഗൌരവമായി എടുത്ത മറ്റൊരാള്‍ ഉണ്ടാവില്ല. പക്ഷെ നമുക്കെന്തു പറ്റി? "ഭൂമിയെ അദൃശ്യമായ ഒരു ചരടില്‍ ജപമണികള്‍ പോലെ അവന്‍ കോര്‍ത്തെടുത്തു ­. അതുകൊണ്ട് ഇനി മുതല്‍ ആരെയും നോക്കി ഉടപ്പിറന്നോന, ഉടപ്പിറന്നോളെ എന്ന് വിളിക്കാന്‍ നമുക്കാവും. ഒരുവള്‍ ഗണിക തെരുവില്‍ ഊഴം കാത്തു നില്‍ക്കുന്നു. ഒരുത്തന്‍ ആരുടെയോ പോക്കറ്റടിച്ച് ആ ഓടയ്ക്ക് കുറുകെ ഓടുന്നു. ഒരു പൈത്യക്കാരന്‍ എച്ചില്‍ വീപ്പയ്ക്ക് താഴെ ഉപവാസ പ്രാര്‍ഥനയില്‍ ഇരിക്കുന്നു. പലകാരണങ്ങള്‍ കൊണ്ട് ചിതറി പോയ എന്‍റെ ഉടപ്പിറന്നോര്‍. ­" ഇനി ഞാനവനോട് എന്തു മറുപടി പറയും?
ബോബി ജോസ് കട്ടികാട് | Bobby Jose Kattikadu (Vaathil | വാതില്‍)
ഒരുമിച്ചുള്ള ഭക്ഷണംപോലെ ഹൃദ്യമായിട്ടെന്തുണ്ട്‌? തെല്ലൊന്നു മനസ്സുവച്ചാൽ മേശയ്ക്കു ചുറ്റുമുള്ള ആ പഴയ അത്താഴശീലത്തെ തിരികെ പിടിക്കാവുന്നതേയുള്ളൂ. ഒറ്റയ്ക്ക്‌ ആഹരിക്കേണ്ടതല്ല അന്നം. ഒരുമിച്ച്‌, മനസ്സുകൊണ്ടെങ്കിലുംചാരത്തിരിക്കുന്നയാൾക്ക്‌ ഒരു പിടി വാരിക്കൊടുത്ത്‌… അങ്ങനെയാണ്‌ തീ‍േശ ഒരു വീടിനുള്ളിലെ ഏറ്റവും പാവനമായ ഇടമായി പരിണമിച്ചത്‌.ഒരുമിച്ച്‌ പ്രാർത്ഥിക്കുന്ന കുടുംബം നിലനിൽക്കുന്നു എന്നു പറയുന്നതുപോലെ ഒരുമിച്ച്‌ ഭക്ഷിക്കുന്ന വീടും ഏതൊരു കാറ്റിനെയും കോളിനെയും അതിജീവിക്കുമെന്ന്‌ തോന്നുന്നു.
ബോബി ജോസ് കട്ടികാട് | Bobby Jose Kattikadu
മണലിൽ പണിതവനും ശിലയിൽ പണിതവനും എന്നൊക്കെ ക്രിസ്തു പറയുന്നതിനിടയിലെ അകലമാണിത്. അറിവ് ഒരു മണൽക്കൂമ്പാരമാണ്‌. അതിനുമുകളിൽ ക്രിസ്തുവിനോടുള്ള നിലപാടിന്റെ വീട് പണിയുകയാണെങ്കിൽ നാളെ തീർച്ചയായും കാറ്റും മഴയുമുണ്ടാകുമ്പോൾ അതിളകിത്തുടങ്ങും. വ്യത്യസ്തമോവിപരീതമോ ആയ ഏറ്റവും ചെറിയ അറിവുപോലും കാറ്റായും മഴയായും മാറി ഭവനത്തെ ഉലയ്ക്കും. എന്നാൽ, അനുഭവങ്ങളുടെ ശിലമേൽ വീടുപണിയുക. കാറ്റും മഴയുമൊന്നും ആർക്കും ഒഴിവാക്കാനാവില്ല. പക്ഷേ, അതിനെയും അതിജീവിക്കാൻ ഈ ശിലയ്ക്ക് കെല്പുണ്ട്. നാളെ ജീവിതത്തിൽ അനർത്ഥങ്ങളുടെ അഗ്നിമഴ പെയ്താലും ദൈവം സ്നേഹമാണെന്ന അനുഭവദാർഢ്യങ്ങളെ ഉലയ്ക്കാൻ അവമതിയാവുന്നില്ല.
ബോബി ജോസ് കട്ടികാട് | Bobby Jose Kattikadu (Sanchariyude Daivam|സഞ്ചാരിയുടെ ദൈവം)