Ns Madhavan Quotes

We've searched our database for all the quotes and captions related to Ns Madhavan. Here they are! All 3 of them:

താണ്ഡവത്തിന് മുമ്പ് സശ്രദ്ധം ജടയഴിച്ചിട്ട ശിവനെപ്പോലെ നീണ്ട ചുരുളുമുടിയും കറുത്ത കരിങ്കല്‍ മുഖവും നേരിയ മീശയുമായി ഹിഗ്വിറ്റ ഗോളികള്‍ക്കൊരു അപവാദമായിരുന്നു
‌‌N.S. Madhavan (ഹിഗ്വിറ്റ | Higuita)
ഈ കൊച്ചു ടൈബറിന്റെ നൂറിരട്ടി വലിപ്പമുണ്ട് ഗംഗയ്ക്ക്. ഞാന്‍ അതിന്റെ തീരത്ത് ഒരു നദീതടസംസ്കാരംപോലെ നിലകൊള്ളം. ഞാനെന്ന മെസപൊറ്റമിയ
‌‌N.S. Madhavan (ഹിഗ്വിറ്റ | Higuita)
എന്റെ ശരീരത്തിന്റെ നടുവിലെ മുറിവ്. എന്റെ അറിവ്, എന്റെ കൈപ്പത്തിക്കൊപ്പം വളരുന്ന നാണം, എന്റെ വിലക്ക്, എന്റെ ശുദ്ധി, എന്റെ പിഴ, എന്റെ തിരിച്ചറിവ്, എന്റെ കുമ്പസാരക്കൂട്, എന്റെ ശിക്ഷ, എന്റെ മൗനം, എന്റെ അശുദ്ധി, എന്റെ ഉള്‍നാട്, എന്റെ കാസ, എന്റെ ചെകിള, എന്റെ കപ്പേള, എന്റെ മുടന്തുള്ള ആട്ടിന്‍കുട്ടി, എന്റെ മിതശീതോഷ്ണമേഖല, എന്റെ പരദേശം, എന്റെ ഗൊല്‍ഗൊത്ത, എന്റെ കൊടി, എന്റെ മൂന്നാംകണ്ണ്, എന്റെ മണല്‍ത്തിട്ട്, എന്റെ ഉപ്പിന്റെ കാരം, എന്റെ വാല്‍നക്ഷത്രം, എന്റെ മദ്ധ്യസ്ഥത, എന്റെ ഭൂമദ്ധ്യരേഖ, എന്റെ കാന്തസൂചി, എന്റെ മുന്തിരിത്തോട്ടം, എന്റെ അദ്ഭുതം, എന്റെ കമാനം, എന്റെ ഫലിതം, എന്റെ മതം, എന്റെ എഞ്ചുവടി, എന്റെ ചുരം, എന്റെ അഴി, എന്റെ ഘടികാരം, എന്റെ നങ്കൂരം, എന്റെ കൂടാരം, എന്റെ ഭാഗ്യം, എന്റെ ഭഗം.
‌‌N.S. Madhavan