Ems Namboodiripad Quotes

We've searched our database for all the quotes and captions related to Ems Namboodiripad. Here they are! All 2 of them:

ഹൃദ്യമായ സ്വീകരണം'' എന്ന അർഥത്തിലുള്ള ''വാം വെൽക്ക''മിനെ ''ഊഷ്മള''മായ സ്വീകരണമാക്കി അവർ പ്രയോഗിക്കും. തണുപ്പുള്ള നാടായ ഇംഗ്ലണ്ടിൽ സ്വീകരണം ''ഊഷ്മള''മാകുന്നത് സ്വാഭാവികമാണ്. പക്ഷേ, നമ്മുടേതുപോലുള്ള ഉഷ്ണരാജ്യത്ത് സ്വീകരണം ''ഊഷ്മള''മാവുന്നതിനേക്കാൾ ''ഹൃദ്യ''മാവുന്നതല്ലേ നല്ലത്?
EMS Namboodiripad (Nammude Bhasha : നമ്മുടെ ഭാഷ (Malayalam Edition))
തമിഴകത്തെ ചെന്തമിഴോ ആര്യാവർത്തത്തിലെ സംസ്കൃതമോ ഒരുകാലത്തും വാമൊഴിയായിട്ടില്ല. സംസ്കൃതനാടകങ്ങളിലെ ഉത്തമ കഥാപാത്രങ്ങളും പുരുഷന്മാരും സംസ്കൃതത്തിൽ സംസാരിക്കുമ്പോൾ മറ്റു കഥാപാത്രങ്ങളും സ്ത്രീകളും പ്രാകൃതത്തിലാണ് സംസാരിക്കുന്നത് എന്നത് അർഥഗർഭമാണ്. ഒട്ടേറെ പ്രാകൃതങ്ങൾ നിലവിലിരുന്ന ആര്യാവർത്തത്തിലാണ് ഇന്നത്തെ ഹിന്ദിയും മറ്റു ഭാഷകളും വരമൊഴിയായി രൂപപ്പെട്ടത്. അതായത് സംസ്കൃതം ഒരുകാലത്ത് സാധാരണ ജനങ്ങൾ സംസാരിച്ചിരുന്ന ഭാഷയാണെന്ന ധാരണ അബദ്ധമാണ്.
EMS Namboodiripad (Nammude Bhasha : നമ്മുടെ ഭാഷ (Malayalam Edition))