“
ലോകം നമ്മളെ അറിയുന്നില്ല. നമ്മൾലോകവും അറിയുന്നില്ല. അതാണ് സത്യത്തിൽ ഒരു ജയിൽ!
”
”
Benyamin (ആടുജീവിതം | Aadujeevitham)
“
ആഗ്രഹിക്കുമ്പോൾ നിർഭാഗ്യങ്ങൾപോലും നമ്മെ തേടി വരാൻ മടിക്കുന്നു എന്നത് എത്ര കഷ്ടമാണ്, അല്ലേ...?
”
”
Benyamin (ആടുജീവിതം | Aadujeevitham)
“
ബന്ധപ്പെടുവാൻ സാഹചര്യവും അവസരവും ഇല്ലാതായി എന്നു പൂർണ്ണമായും ബോധ്യപ്പെടാൻ എടുക്കുന്ന കാലതാമസമാണ് നമ്മെ പലപ്പോഴും അതേ ചിന്തയിൽ തളച്ചിടുവാൻ പ്രേരിപ്പിക്കുന്നത് എനിക്കത് ഒരു ദിവസംകൊണ്ടു ബോധ്യപ്പെട്ടു എന്നേയുള്ളൂ. ആകുലപ്പെട്ടിട്ടും ആശങ്കപ്പെട്ടിട്ടും ഒരു കാര്യവുമില്ല. ആ ലോകം എനിക്കന്യമായിക്കഴിഞ്ഞിരിക്കുന്നു.
”
”
Benyamin (ആടുജീവിതം | Aadujeevitham)
“
ഒടുവിൽ നിനക്കുവേണ്ടി ഒരു കാലം വരും. ഈ തീക്കാറ്റ്മായും. ഈ ചൂട് ഇല്ലാതെയാവും. കാലത്തിന്‍റെ കുളിർകാറ്റ് നിന്നെ ഭൂമിക്കടിയിൽ നിന്നും തോണ്ടിവിളിക്കും. അപ്പോൾ മാത്രം, അപ്പോൾ മാത്രം നീ നിന്‍റെ ജീവന്‍റെ തലപതിയെ ഉയർത്തുക. ഭൂമിയിൽ നിന്‍റെ സാന്നിദ്ധ്യം അറിയിക്കുക. പിന്നെ ഒറ്റനിമിഷംകൊണ്ട് രക്ഷപ്പെടലിലേക്കു കുതിക്കുക. നാളെത്തേക്കു പൂവിടുകയും കായ്ക്കുകയുംചെയ്യുക
”
”
Benyamin (ആടുജീവിതം | Aadujeevitham)
“
നിങ്ങൾ സത്യമായും നിർഭാഗ്യത്തിന്റെ നാടുവിലാണെങ്കിൽ, പിന്നെ നിങ്ങൾ ചെയ്യുന്നതെല്ലാം ഒന്നാംതരം മണ്ടത്തരങ്ങളായിരിക്കും
”
”
Benyamin (ആടുജീവിതം | Aatujeevitham)
“
അറിവില്ലാത്ത കാര്യങ്ങളെക്കുറിച്ചും അകലെ നടക്കുന്ന കാര്യങ്ങളെക്കുറിച്ചും ഒരിക്കലും നാം വെറുതെ പോലും സ്വപ്നങ്ങൾ കാണാൻ പാടില്ല എന്നാണ് ഞാൻ പറയുന്നത്. അവ എന്നെങ്കിലും ഒരിക്കൽ നിങ്ങളുടെ ജീവിതത്തിൽ യാഥാർത്ഥ്യമായാൽ നേർക്കുനേരെ നിന്ന് നോക്കാൻപോലും ആകാനാവാത്ത വിധം ഭീകരമായിരിക്കും അത് എന്നു ഞാൻ നിങ്ങൾക്കു മുന്നറിയിപ്പുതരുന്നു.
”
”
Benyamin (ആടുജീവിതം | Aadujeevitham)